Alappuzha local

രണ്ടു കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികള്‍ ആലപ്പുഴയില്‍ പിടിയില്‍

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവും മയക്കു മരുന്നും എത്തിച്ചു കൊടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേരെ ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന്‍ നല്‍കിയ നിര്‍ദേശപ്രകാരം മാരാരിക്കുളം പോലീസും ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും ചേര്‍ന്ന് പിടികൂടി. ഇടുക്കി സൂര്യനെല്ലി ചിന്നകനാല്‍ പഞ്ചായത്തില്‍ ജ്യോത്സ്‌ന ഭവനില്‍ എ പി ബെന്നി (48) ഇടുക്കി രാജകുമാരി പഞ്ചായത്തില്‍ കണ്ണംകുളങ്ങരയില്‍ കെ ജിസാജു  (42) എന്നിവരാണ് പിടിയിലായത്.  കെഎല്‍ 05 ഇ 6327   എന്ന നമ്പറിലുളള മഹീന്ദ്ര ജീപ്പില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ടേ കാല്‍ കിലോയോളം വരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലയില്‍ നിന്നും ലഹരി മാഫിയയെ തുടച്ചു നീക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പുതിയ ഷാഡോ ടീമിന് രൂപം നല്‍കുകയും ഇത്തരം സംഘങ്ങളെ നിരീക്ഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. പുതിയതായി രൂപീകരിച്ച ഷാഡോ സംഘം സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും യുവാക്കളെ നിരീക്ഷിച്ചും പ്രവര്‍ത്തിച്ച് വരികയും രഹസ്യവിവരങ്ങള്‍ കണ്ടെത്തി ജില്ലാ പോലിസ് മേധാവിയെ അറിയിക്കുകയും ചെയ്തിരുന്നു.  എറണാകുളം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ ഇരുവരുമെന്ന് പോലിസ് പറഞ്ഞു.  ചേര്‍ത്തല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാരാരിക്കുളം സിഐ യുടെ ഒപ്പം ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ രാജ്കുമാര്‍,   ഉല്ലാസ്,  ഹരികൃഷ്ണന്‍,  എബി തോമസ്,  മാഹിന്‍,  സമീഷ്,  എബിന്‍ എന്നിവരും ചേര്‍ന്ന് പ്രതികളെ കണിച്ചുകുളങ്ങരക്ക് സമീപം  പിടികൂടുകയായിരുന്നു.
Next Story

RELATED STORIES

Share it