Alappuzha

രണ്ടു കാറുകളും ഒരു ബൈക്കും അ ക്രമികള്‍ അഗ്നിക്കിരയാക്കി

കായംകുളം: കരീലക്കുളങ്ങരയില്‍ വീണ്ടും ആക്രമണം. ബി.ജെ.പി. നേതാവിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന രണ്ടു കാറുകളും ഒരു ബൈക്കും അക്രമികള്‍ അഗ്നിക്കിരയാക്കി. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബി.ജെ.പി. നേതാവായ മാളിയേക്കല്‍ തെക്കടത്ത് കൃഷ്ണകുമാറിന്റെ വാഹനങ്ങളാണ് തീവച്ച് നശിപ്പിച്ചത്. കുറെ നാളായി പത്തിയൂര്‍ പഞ്ചായത്ത് പരിധിയില്‍ സി.പി.എം.- ബി.ജെ.പി. സംഘര്‍ഷം നടന്നുവരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരു പാര്‍ട്ടികളിലെയും പ്രതിഷേധ പരിപാടിക്കിടെ ആക്രമണങ്ങള്‍ നടന്നിരുന്നു. പ്രദേശത്ത് പോലിസ് ക്യാംപ് ചെയ്യുകയാണ.
Next Story

RELATED STORIES

Share it