kozhikode local

രണ്ടുകിലോ കഞ്ചാവുമായി പന്തീരാങ്കാവ് സ്വദേശി പിടിയില്‍

മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്നു വീണ്ടും കഞ്ചാവ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ വാഹനപരിശോധനയ്ക്കിടെയാണ് ബാംഗ്ലൂരില്‍ നിന്നു കോഴിക്കോടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സില്‍ നിന്നു രണ്ടു കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് പെരുമണ്ണ പന്തീരങ്കാവ് തിരുനിലം വീട്ടില്‍ ഇ പി നഫീലിനെ (25) പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്ന് 12,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് വില്‍പന നടത്താന്‍ കൊണ്ടുവന്നതാണെന്ന് ഇയാള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. വിപണിയില്‍ 70,000 രൂപയോളം വിലവരും. കഴിഞ്ഞ ആഴ്ചയും തോല്‍പ്പെട്ടിയില്‍ നിന്നു രണ്ടു കിലോഗ്രാം കഞ്ചാവ് ചെക്‌പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയിരുന്നു. 2010 ജനുവരി മുതല്‍ ഇതുവരെയായി 40 ഓളം അബ്കാരി കേസുകളാണ് മാനന്തവാടി സര്‍ക്കിളിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്. തോല്‍പ്പെട്ടി, ബാവലി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവ് നേരത്തെ പിടികൂടിയിരുന്നു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ ഷിബു, പ്രിവന്റീവ് ഓഫിസര്‍മാരായ പി എ ബഷീര്‍, കെ പി ലത്തീഫ്, എ സി പ്രജീഷ് ക സന്തോഷ്, പി ആര്‍ വിനോദ്, ഇ ഉണ്ണികൃഷ്ണന്‍, കെ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it