thiruvananthapuram local

രണ്ടുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കഴക്കൂട്ടം: പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളി രണ്ടു കിലോ കഞ്ചാവുമായി കഴക്കൂട്ടം എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഒഡീഷ സ്വദേശി ബാപുന്‍ നായിക് (23) ആണ് കഴിഞ്ഞ ദിവസം എക്‌സൈസിന്റെ വലയിലായത്. ഒഡീഷയില്‍ നിന്ന് വില്‍പനക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കഴക്കൂട്ടം മംഗലപുരം മുരുക്കുംപുഴ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും കഞ്ചാവ് വില്‍പന നടക്കുന്ന വിവരം നേരത്തെ എക്‌സൈസ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്നവരെ സംഘം നിരീക്ഷിച്ച് വരുമ്പോഴാണ് പ്രതി പിടിയിലായത്. ഞായറാഴ്ച്ച രാത്രി എട്ടിന് ചില്ലറ വില്‍പനക്കായി ഇടനിലക്കാര്‍ക്ക് നല്‍കാനെത്തിയ പ്രതിയെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തു നിന്നുമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ടു കിലോ 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഈ സംഘത്തിലെ ചില്ലറ വില്‍പനക്കാരായ രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം മംഗലപുരം പോലിസ് പിടികൂടിയിരുന്നു. ടെക്‌നോസിറ്റിയിലെ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബാപുന്‍ നായിക് സ്വദേശത്ത് പോയി വന്നപ്പോഴാണ് കഞ്ചാവ് എത്തിച്ചത്. ഒപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ വഴിയാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതെന്ന് എക്‌സൈസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it