palakkad local

രണ്ടാനമ്മയെ ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു: വയോധികയ്ക്കു ജീവനാംശം നല്‍കാന്‍ വിധി

വടക്കാഞ്ചേരി: വയോധികയായ രണ്ടാനമ്മയെ ഭക്ഷണവും വസ്ത്രവും നല്‍കാതെ പീഡിപ്പിയ്ക്കുകയും അനുവാദമില്ലാതെ അനാഥാലയത്തിലാക്കുകയും ചെയ്ത സംഭവത്തില്‍ തൃശൂര്‍ മെയിന്റനന്‍സ് െ്രെടബ്യൂണലിന്റെ ഇടപെടല്‍. വയോധികയ്ക്കു  ജീവനാംശം നല്‍കാന്‍ വിധി. ചാലക്കുടി കൈപ്പപ്ലാക്കല്‍ കുമാരന്റെ ഭാര്യയും വയോധികയുമായ മാധവിക്കാണു അനുകൂലമായ കോടതി വിധി. മാധവിയുടെ അനുവാദമില്ലാതെ വളര്‍ത്തു മക്കളായ കൊട്ടാറ്റ് കൈപ്പപ്ലാക്കല്‍ ഷണ്‍മുഖന്‍, പരമേശ്വരന്‍ തന്ത്രപരമായി തെറ്റിദ്ധരിപ്പിച്ചു എറണാകുളത്തുള്ള അനാഥാലയത്തിലാക്കി മടങ്ങിപ്പോന്നു. വിവരം അറിഞ്ഞ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.എന്‍ സോദരന്റെ പരാതിയില്‍ തൃശൂര്‍ മെയ്ന്റനന്‍സ് െ്രെടബ്യൂണല്‍ ആന്റ് സബ്ബ് കളക്ടര്‍ ഡോ.രേണു രാജ് എതിര്‍കക്ഷികളായ ഷണ്‍മുഖന്‍ 2500/. രൂപയും പരമേശ്വരന്‍ 1500  രൂപയും പേരക്കുട്ടി ശ്രീകുമാര്‍ 1500 രൂപയും എല്ലാ മാസവും അഞ്ചാം തിയ്യതിക്കു മുന്‍പായി മാധവിക്കു ജീവനാംശമായി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.
രണ്ടാനമ്മയെ ഭക്ഷണവും ചികിത്സയും നല്‍കാതെ മാനസികമായി പീഡിപ്പിക്കുകയും ഇവരുടെ സമ്മതമില്ലാതെ അനാഥാലയത്തില്‍ കൊണ്ടുചെന്നാക്കുകയും സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്തതായി വിചാരണയില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജീവനാംശം നല്‍കാന്‍ വിധിയായത്.
Next Story

RELATED STORIES

Share it