Flash News

രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിയുടെ നില ഗുരുതരം

രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിയുടെ നില ഗുരുതരം
X


റോത്തക്: രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തുവയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. ഹരിയാനയിലെ റോത്തകിലാണ് സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടിയെ അമ്മ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് രണ്ടാനച്ഛന്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
ഇതേതുടര്‍ന്ന് അടുത്തുള്ള വനിതാ പോലീസ് സ്‌റ്റേഷനിലെത്തി അമ്മ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it