Most popular

രണ്ടാം മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞയ്‌ക്കെതിരായ സുപ്രധാന തെളിവുകള്‍ അട്ടിമറിച്ചു

രണ്ടാം മലേഗാവ് സ്‌ഫോടനക്കേസ്: പ്രജ്ഞയ്‌ക്കെതിരായ സുപ്രധാന  തെളിവുകള്‍ അട്ടിമറിച്ചു
X
Sadhvi-Pragya-singh

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞാസിങ് താക്കൂറിന് എതിരായി ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയ സുപ്രധാന തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അവഗണിക്കുക യോ അട്ടിമറിക്കുകയോ ചെയ് തു. കേസിലെ ഒന്നാംപ്രതി കൂടിയായ പ്രജ്ഞാസിങിനെ തങ്ങളുടെ മുന്‍ നിലപാടുകള്‍ക്കു വിരുദ്ധമായാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റവിമുക്തയാക്കിയിരിക്കുന്നത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്ക്, കേസിലെ മറ്റു പ്രതികളായ കേണല്‍ പ്രസാദ് പുരോഹിതും മുന്‍ സൈനികന്‍ രമേശ് ഉപാധ്യായയും തമ്മില്‍ നട ത്തി യ ഫോണ്‍കോള്‍ രേഖകള്‍, സ്‌ഫോടനം നടത്താനുള്ള ഗൂ ഢാലോചനയില്‍ പ്രജ്ഞാസിങ് പങ്കെടുത്തതു സംബന്ധിച്ച മറ്റു പ്രതികളുടെ സാക്ഷിമൊഴികള്‍, പ്രജ്ഞാസിങ് തന്നെ നല്‍കിയ കുറ്റസമ്മത മൊഴി എന്നിവയായിരുന്നു എബിവിപി നേതാവു കൂടിയായിരുന്ന സാധ്വിക്കെതിരായ പ്രധാന തെളിവുകള്‍. മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതും ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.
2008 ഒക്ടോബറില്‍ പ്രജ്ഞാസിങ് താക്കൂര്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പുരോഹിതും ഉപാധ്യായയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണവും സംഭവത്തില്‍ പ്രജ്ഞയുടെ പങ്കു വ്യക്തമാക്കുന്നതാണ്. 2008 ഒക്ടോബര്‍ 23നു കാലത്ത് 11.23നാണ് സംഭാഷണം നടന്നത്. സ്‌ഫോടനം നടത്താനുള്ള ഗൂഢാലോചനയ്ക്കിടെ സ്‌ഫോ ടനം നടത്താനുള്ള ആളുകളെ താന്‍ തന്നെ സംഘടിപ്പിക്കാമെന്ന പ്രജ്ഞാസിങ് ഏറ്റതായുള്ള യശ്പാല്‍ ബദാനയെന്ന ഗൂഢാലോചനയില്‍ പങ്കെടുത്തയാളു ടെ മൊഴിയാണ് മറ്റൊന്ന്. 2008 ഏപ്രില്‍ 11ന് ഭോപാലിലാണ് ഗൂഢാലോചനാ യോഗം നടന്നത്. അന്നേ ദിവസം വൈകീട്ട് മറ്റൊരു യോഗം കൂടി നടന്നു. ഈ യോഗത്തിലാണ് മുസ്‌ലിംകള്‍ക്കെതിരേ പ്രതികാരം ചെയ്യാന്‍ മുസ്‌ലിംഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ സ്‌ഫോടനം നടത്താമെന്നു തീരുമാനിച്ചത്. ഇതിന് ആളെ സംഘടിപ്പിക്കുന്ന കാര്യം പ്രജ്ഞാസിങ് ഏറ്റെടുക്കുകയും ചെയ്തു.
ഈ മൊഴി ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സമ്മര്‍ദ്ദം മൂലം നല്‍കിയതാണെന്നാണ് എന്‍ഐ എ വാദിക്കുന്നത്. മോക്ക പിന്‍വലിച്ചതോടെ പ്രജ്ഞാസിങ് നല്‍കിയ കുറ്റസമ്മത മൊഴിയും അപ്രസക്തമായി. മോക്ക പ്രകാരം പോലിസ് ഉദ്യോഗസ്ഥന്റെ മുന്നി ല്‍ നല്‍കിയ കുറ്റസമ്മത മൊഴി തെളിവായി പരിഗണിക്കും. പ്രജ്ഞാസിങിന്റെ മൊഴി ഇത്തരത്തിലാണു രേഖപ്പെടുത്തിയത്. ഇതു പിന്‍വലിച്ചതോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊടുക്കുന്ന മൊഴിയാണു സ്വീകരിക്കപ്പെടുക. ഇത് മൊഴി തിരുത്താന്‍ പ്രജ്ഞാസിങിനെ സഹായിക്കും.
Next Story

RELATED STORIES

Share it