kozhikode local

രണ്ടാം ദിവസവും വോട്ടെടുപ്പ് നടന്നില്ല: പുതുപ്പാടിയില്‍ പ്രസിഡന്റ് സ്ഥാനം അനിശ്ചിതത്വത്തില്‍

താമരശ്ശേരി: പുതുപ്പാടിയില്‍ രണ്ടാം ദിവസവും പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുടങ്ങി. ഇടതു മുന്നണി ഭൂരിപക്ഷം നേടിയെങ്കിലും എസ്‌സി അംഗം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ പുതുപ്പാടിയില്‍ 30 വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാണ് ഭരണം.
പ്രസിഡന്റ് സ്ഥാനം പട്ടിക ജാതി സംവരണമായ പുതുപ്പാടിയില്‍ വിജയിച്ച എല്‍ഡിഎഫി നു സംവരണ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളില്ലാത്തതിനാല്‍ ഇന്നലെയും പ്രസിഡന്റിനെ കണ്ടെത്താനോ അധികാര മേല്‍ക്കാനോ കഴിഞ്ഞില്ല. യു ഡിഎഫ് നിര്‍ദേശിക്കുന്ന ആളെ താല്‍ക്കാലിക പ്രസിഡന്റാക്കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം.
എന്നാല്‍ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു ലീഗും കോ ണ്‍ഗ്രസ്സും തമ്മില്‍ ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ എല്‍ ഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തെങ്കിലും പ്രസിഡന്റ് നോമിനി അവര്‍ക്കില്ലാത്തതിനാല്‍ അജണ്ട നടപ്പാക്കാതെ പിരിയുകയായിരുന്നു.
ഉച്ചയ്ക്ക് ശേഷം മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തി. എല്‍ഡിഎഫിലെ മുതിര്‍ന്ന അംഗം കുട്ടിയമ്മ മാണി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും പ്രസിഡന്റില്ലാത്തതിനാല്‍ സത്യ പ്രതിജ്ഞ ചെയ്യാന്‍ സാധിച്ചില്ല. ഇങ്ങനെ വന്നാല്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം യഥാസമയം യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഇന്നലെ യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്ത് മിനുട്‌സില്‍ ഒപ്പുവച്ചു.
കോണ്‍ഗ്രസ്സിലെ അംബി മംഗലത്തിനെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ യോഗം ആരംഭിക്കാനിരിക്കെ ഇടതു മുന്നണി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ നിയമ സാധ്യത ചോദ്യം ചെയ്തു.
പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി യോഗം ചേരുകയും തിരഞ്ഞെടുപ്പ് നടക്കാതിരിക്കുകയും ചെയ്താല്‍ നിയമ പ്രകാരം പിറ്റേ ദിവസം യോഗം ചേരാനാവില്ലെന്ന വാദം റിട്ടേണിങ് ഒഫിസര്‍ ശരിവച്ചു. തുടര്‍ന്ന് ആര്‍ഒ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടു. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാ നും ഈ മാസം 30ന് തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it