wayanad local

രണ്ടാം ദിനവും മാനന്തവാടി

പനമരം: 165 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഉപജില്ലകളില്‍ മാനന്തവാടി തന്നെ മുന്നില്‍. 716 പോയിന്റാണ് മാനന്തവാടിക്ക്. 711 പോയിന്റുമായി തൊട്ടുപിന്നില്‍ സുല്‍ത്താന്‍ ബത്തേരി രണ്ടാമതും 705 പോയിന്റുമായി വൈത്തിരി മൂന്നാമതുമാണ്. സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസാണ് ഒന്നാമത്.
70 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് രണ്ടാമതും 69 പോയിന്റുമായി കല്‍പ്പറ്റ എന്‍എസ്എസ്ഇഎച്ച്എസ്എസ് മൂന്നാമതുമാണ്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍എസ്എസ്ഇഎച്ച്എസ്എസ് 93 പോയിന്റുമായി ഒന്നാമതാണ്.
80 പോയിന്റുള്ള എംജിഎംഎച്ച്എസ്എസ് മാനന്തവാടി രണ്ടാമതും 58 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് മൂന്നാമതുമാണ്. യുപി വിഭാഗത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെഎച്ച്എസ്എസ് 30 പോയിന്റുമായി ഒന്നാമതാണ്. 28 പോയിന്റുമായി കല്‍പ്പറ്റ എന്‍എസ്എസ് രണ്ടാമതും 23 പോയിന്റുമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യുപിഎസ് മൂന്നാമതുമാണ്.
Next Story

RELATED STORIES

Share it