Sports

രണ്ടാം ട്വന്റി: ഇന്ത്യക്ക് ഉജ്ജ്വല ജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 99 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിയില്‍ 13.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
ട്വന്റി ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് 10 വിക്കറ്റിന് ജയം സ്വന്തമാക്കുന്നത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു. പരമ്പരയിലെ അവസാന പോരാട്ടം നാളെ ഹരാരെയില്‍ അരങ്ങേറും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയെ ബരീന്ദര്‍ സ്രാനും ജസ്പ്രിത് ബുംറയും മികച്ച ബൗളിങിലൂടെ പിടിച്ചുക്കെട്ടുകയായിരുന്നു. സ്രാന്‍ നാലും ബുംറ മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. 31 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ ഓപണര്‍മാരായ മന്‍ദീപ് സിങും (52*) ലോകേഷ് രാഹുലും (47*) മികച്ച ഇന്നിങ്‌സുമായി നയിച്ചപ്പോള്‍ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു. 40 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് മന്‍ദീപിന്റെ ഇന്നിങ്‌സ്. 40 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സ്രാനാണ് കളിയിലെ കേമന്‍.
Next Story

RELATED STORIES

Share it