രണ്ടാം ടെസ്റ്റ്: ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം. ഒന്നാംദിനം ചായക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 55 ഓവറില്‍ മൂന്നു വിക്കറ്റിന് 167 റണ്‍സെടുത്തിട്ടുണ്ട്.
നിക് കോംപ്റ്റന്റെ (45) വിക്കറ്റാണ് ഇംഗ്ലണ്ടിന് അവസാനമായി നഷ്ടമായത്. അലെക്‌സ് ഹെയ്ല്‍സ് (60), ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക് (27) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്കു നഷ്ടമായത്. കാഗിസോ റബാദ രണ്ടു വിക്കറ്റ് നേടിയപ്പള്‍ മോര്‍നെ മോര്‍ക്കലിനു ഒരു വിക്കറ്റ് ലഭിച്ചു.
ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കുക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കുക്ക്-ഹെയ്ല്‍സ് സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു ന ല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഈ ജോടി 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കുക്കിനെ മോറിസിന്റെ കൈകളിലെത്തിച്ച് റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്കു നിര്‍ണായക ബ്രേക്ത്രൂ നല്‍കിയത്. 49 പന്ത് നേരിട്ട കുക്ക് നാലു ബൗണ്ടറികള്‍ നേടി. രണ്ടാം വിക്കറ്റില്‍ ഹെയ്ല്‍സ്-കോംപ്റ്റന്‍ ജോടി 74 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 129ല്‍ വച്ചാണ് ഹെയ്ല്‍സ് മടങ്ങുന്നത്. 140 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെടെ 60 റണ്‍സെടുത്ത ഹെയ്ല്‍സിനെ മോര്‍ക്കലിന്റെ ബൗളിങില്‍ എബി ഡിവില്ലിയേഴ്‌സ് പിടികൂടി.
Next Story

RELATED STORIES

Share it