Kottayam Local

രണ്ടാം കൃഷി - നെല്‍വിത്ത് എത്തിക്കുന്നതില്‍ കൃഷി വകുപ്പിനുവീഴ്ച : കൊടിക്കുന്നില്‍



ചങ്ങനാശ്ശേരി: കുട്ടനാട്ടില്‍ രണ്ടാംകൃഷിക്ക് ആവശ്യമായ നെല്‍വിത്ത് കര്‍ഷകര്‍ക്ക് എത്തിച്ചു നല്‍കുന്നതില്‍ സംസ്ഥാന കൃഷി വകുപ്പ് ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കരുവാറ്റ മുതല്‍ കൈനകരി വരെ വ്യാപിച്ചു കിടക്കുന്ന കുട്ടനാട് പാടങ്ങളില്‍ രണ്ടാംകൃഷിക്കു ആവശ്യമുള്ളത് ഉമ വിത്താണ്. നാഷനല്‍ സീഡ് കോര്‍പറേഷനും കേരളാ സീഡ് കോര്‍പറേഷനും കര്‍ണാടക സീഡ് കോര്‍പറേഷനുമാണ് കുട്ടനാട്ടിലെ കൃഷിക്കാവശ്യമായ വിത്തുനല്‍കുന്നത്. നാഷനല്‍ സീഡ് കോര്‍പറേഷന്‍ ആലപ്പുഴയില്‍ ഓഫിസ് തുറന്ന് രണ്ടാംകൃഷിക്കാവശ്യമായ വിത്തുസംഭരിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കരനെല്‍കൃഷിക്കു വേണ്ടി കുട്ടനാട്ടിലെ രണ്ടാംകൃഷിക്കു ഉപയോഗിക്കേണ്ട നെല്‍വിത്ത് മാറ്റിക്കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.600 ടണ്‍ നെല്‍വിത്തിന്റെ കുറവാണ് ഇപ്പോള്‍ കുട്ടനാട്ടിലുള്ളത്. എന്നാല്‍, ഈ കുറവുപരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി നാഷനല്‍ സീഡ് കോര്‍പറേഷനിലെ റീജ്യനല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ പ്രത്യേക സമയപരിധിക്കുള്ളിലാണ് കൃഷി നടക്കുന്നത്. എന്നാല്‍, ഇതിനുള്ളില്‍ കര്‍ഷകര്‍ക്കാവശ്യമായ നെല്‍വിത്തെത്തിക്കേണ്ടത് സംസ്ഥാന കൃഷിവകുപ്പിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാരിന്റെ ജാഗ്രതക്കുറവുമൂലമാണ് രണ്ടാംകൃഷിയിറക്കാന്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്കു കഴിയാതെ വന്നിരിക്കുന്നത്്. 15നു മുമ്പായി രണ്ടാംകൃഷിക്ക് ആവശ്യമായ നെല്‍വിത്ത് നല്‍കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നു കേ്ന്ദ്രകൃഷി മന്ത്രി രാധാമോഹന്‍സിങ്ങുമായും നാഷനല്‍ സീഡ് കോര്‍പറേഷനിലെ ചെന്നൈ റീജ്യനല്‍ ചെയര്‍മാനുമായും ഫോണില്‍ സംസാരിച്ച് പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കഴിഞ്ഞതായി എംപി അറിയിച്ചു.
Next Story

RELATED STORIES

Share it