kozhikode local

രണ്ടാംദിനത്തിലെ ആദ്യ സ്വര്‍ണം ഹരിയാനയിലേക്ക്

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിനത്തിലെ സ്വര്‍ണ വേട്ട തുടങ്ങിയത ഹരിയാന. ജൂനിയര്‍ ആ—ണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണു ഹരിയാനയുടെ പ്രശാന്ത് സിംഗ് കനിയാ സ്വര്‍ണം നേടിയത്. ഇതോടെ ഹരിയാന 61-മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ മെഡല്‍വേട്ടക്ക് പ്രശാന്തിലൂടെ തുടക്കമിട്ടു. കേരളത്തിന്റെ അനീഷ് മധു, എം വിനീത് ഈ ഇനത്തില്‍ മല്‍സരത്തിനിറങ്ങിയങ്കിലും അഞ്ചു ആറും സ്ഥാനങ്ങള്‍ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഭിവാനി വെസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രശാന്തിന്റെ നേട്ടം കരിയറിലെ മികച്ച ഉയരത്തില്‍ ചാടിയാണു കൈപ്പിടിയിയിലൊതുക്കിയത്. പ്രശാന്ത് സ്വര്‍ണത്തിനായി നാലുമീറ്റര്‍ ഉയരത്തില്‍ ചാടിയപ്പോള്‍ വെള്ളിമെഡലിന അവകാശികളായി രണ്ടു പേരാണെത്തിയത്. ഉത്തരപ്രദേശിന്റെ രാകേഷ് ഗോണ്ട്, വിദ്യാഭാരതിയുടെ രാജേഷ് കുമാര്‍ എന്നിവര്‍ 3.80 ചാടി രണ്ടാമതെത്തിയത്. 3.90ആയിരുന്നു നേരത്തെ പ്രശാന്തിന്റെ കരിയര്‍ ബെസ്റ്റ്. കോഴിക്കോട് ഗെയിംസില്‍ കരിയര്‍ ബെസ്റ്റ് നാലിലേക്ക് ഉയര്‍ത്തി. 2009ലെ കൊച്ചി ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ഉത്തര്‍പ്രദേശിന്റെ പ്രേമേന്ദ്രകുമാര്‍ പട്ടേല്‍ സ്ഥാപിച്ച 4.20 എന്ന മീറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ പ്രശാന്ത് സിംഗ് ശ്രമം നടത്തിയെങ്കിലും ഫലം കാണാതെ കരിയര്‍ ബെസ്റ്റുമായി സ്വര്‍ണ പട്ടം ചൂടി.
Next Story

RELATED STORIES

Share it