Flash News

രണ്ടാംക്ലാസുകാരനെ കൊന്നത് പരീക്ഷ മാറ്റി വയ്ക്കാനെന്ന് മൊഴി

രണ്ടാംക്ലാസുകാരനെ കൊന്നത് പരീക്ഷ മാറ്റി വയ്ക്കാനെന്ന് മൊഴി
X


ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് പരീക്ഷ മാറ്റിവയ്ക്കാനെന്ന് അറസ്റ്റിലായ വിദ്യാര്‍ഥിയുടെ മൊഴി. പരീക്ഷ മാറ്റിവയ്ക്കുന്നതിനു പുറമെ അന്നു നടക്കാനിരുന്ന രക്ഷിതാക്കളുടെ യോഗം മാറ്റിവയ്ക്കാനും കൂടിയാണ് കൊല നടത്തിയതെന്ന് വിദ്യാര്‍ഥി അന്വേഷണ സംഘത്തോടു പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇന്ന് ജുവനൈല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കും. കൊലപാതകം നടത്തിയത് സ്‌കൂള്‍ ബസ്സ് െ്രെഡവര്‍ അശോക് കുമാറാണെന്നാണ് ഹരിയാന പോലീസ് കണ്ടെത്തിയത്. എന്നാല്‍ കൃത്യം ചെയ്തത് താനാണെന്ന് അശോക് കുമാറിനെക്കൊണ്ട് പോലീസ് പറയിച്ചതാണെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ എന്ന രണ്ടാംക്ലാസ്സ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി സമീപത്തുനിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. നേരത്തേ ഹരിയാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it