palakkad local

രണ്ടര വയസ്സുള്ള ആദിവാസിക്കുട്ടിക്കു നേരെ തെരുവുനായ അക്രമണം



പാലക്കാട്: അട്ടപ്പാടിയില്‍ രണ്ടര വയസ്സുള്ള ആദിവാസി കുട്ടിക്ക് നേരെ തെരുവുനായ അക്രമണം.  പുതുര്‍ പഞ്ചായത്തിലെ പാലുര്‍ ഊരില്‍ അജിത്തിെന്റയും ശെല്‍വിയുടെയും മകന്‍ അതുല്‍ ക്യഷ്ണനെ തെരുവ് നായുടെ അക്രമണത്തെ തുടര്‍ന്ന് പരുക്കുകളോടെ കോട്ടത്തറ ൈ്രടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. ഊരിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ അക്രമിക്കുകയായിരുന്നു. വലതുവശത്തെ കവിളിനും കാലുകള്‍ക്കും കടിയേറ്റിട്ടുണ്ട്.  നിലവിളി കേട്ട് ഓടിയെത്തിയ ഊരുവാസികള്‍ ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.മുഖത്താണ് കുടുതല്‍ പരുക്കുള്ളത്. കുട്ടിയുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരാഴ്ച മുന്‍പ് ഇതേ ഊരിലെ നാലു വയസ്സുള്ള അനീഷ് എന്ന കുട്ടിക്കും തെരുവ് നായുടെ കടിയേറ്റിരുന്നു. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
Next Story

RELATED STORIES

Share it