Alappuzha local

രണ്ടര വയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതായി പരാതി



മാവേലിക്കര: രണ്ടരവയസുകാരിക്ക് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി പരാതി. മാവേലിക്കര കൊറ്റാര്‍കാവ് കുളത്തിന്റെ വടക്കതില്‍ തൃക്കാര്‍ത്തികയില്‍ സുരേഷ്‌കുമാര്‍-സരിത ദമ്പതികളുടെ മകള്‍ രണ്ടര വയസുള്ള സ്‌നേഹയ്ക്കാണ് ചികില്‍സ നിഷേധിച്ചതായി മാതാവ് മാവേലിക്കര പോലിസ് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. 29ന് ഉച്ചയ്ക്ക് കുഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ചോര വാര്‍ന്നൊഴുകുന്ന കുഞ്ഞുമായി മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വൈകിട്ട് 5.30 ഓടെ എത്തിയെങ്കിലും നഴ്‌സ് വന്ന് നോക്കട്ടെ എന്ന് അറിയിച്ച് കുഞ്ഞിനേയും അമ്മയേയും വെളിയില്‍ വരാന്തയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി തവണ മാതാവായ സരിത ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും  വെളിയിലിരിക്കാന്‍ പറഞ്ഞതല്ലാതെ കുട്ടിയെ നോക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ശാരീരിക അസ്വാസ്യം പ്രകടിപ്പിച്ച കുട്ടിയെ സഹോദരനെ വിളിച്ചു വരുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും സരിത മാവേലിക്കര പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it