Flash News

രണ്ടര മണിക്കൂറല്ലെ നടി പീഡിപ്പിക്കപ്പെട്ടുള്ളൂ;സജി നന്ത്യാട്ടിന്റെ വിവാദ പ്രസ്താവനക്കെതിരെ സ്ത്രീ കൂട്ടായ്മ പരാതി നല്‍കി

രണ്ടര മണിക്കൂറല്ലെ നടി പീഡിപ്പിക്കപ്പെട്ടുള്ളൂ;സജി നന്ത്യാട്ടിന്റെ വിവാദ പ്രസ്താവനക്കെതിരെ സ്ത്രീ കൂട്ടായ്മ പരാതി നല്‍കി
X


കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ നിര്‍മ്മാതാവ് സജി നന്ത്യാട്ട് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് സജി നന്ത്യാട്ട് വിവാദ പരാമര്‍ശം നടത്തിയത്. കേവലം രണ്ടര മണിക്കൂര്‍ നേരമല്ലേ നടിക്ക് പീഡനം അനുഭവിക്കേണ്ടി വന്നൂള്ളൂ, ദിലീപ് കഴിഞ്ഞ നാല് മാസമായി പീഡിപ്പിക്കപ്പെടുകയാണ് എന്നായിരുന്നു സജി നന്ത്യാട്ടിന്റെ പ്രസ്താവന.
കേസില്‍ അന്വേഷണം പുരോഗമിക്കവെ അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അവരെ മാനസികമായി തളര്‍ത്തുമെന്നും അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന മുഴുവന്‍ വ്യക്തികളെയും അപമാനിക്കലാണെന്നും പരാതിയില്‍ പറയുന്നു. സജി നന്ത്യാട്ടിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it