Flash News

രണ്ടരവയസുകാരിയെ പീഡിപ്പിച്ചു; ശിവപുരിയില്‍ സംഘര്‍ഷം

രണ്ടരവയസുകാരിയെ പീഡിപ്പിച്ചു; ശിവപുരിയില്‍ സംഘര്‍ഷം
X


ഭോപ്പാല്‍: രണ്ടര വയസുകാരിയെ പീഡിപ്പിച്ചതിനെതുടര്‍ന്ന് മധ്യപ്രദേശിലെ ശിവപുരിയില്‍ സംഘര്‍ഷം. വാല്‍മികി ബസ്തിയിലെ ദേവയെന്നു വിളിക്കുന്ന ഭുരയാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ആള്‍കൂട്ടം ഇയാളുടെ വീടിന് തീയിടുകയും പരിസരത്തുള്ള മറ്റ് വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുകയും മദ്യശാലകള്‍ നശിപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
Next Story

RELATED STORIES

Share it