thiruvananthapuram local

രണ്ടരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കഴക്കൂട്ടം: കഴക്കൂട്ടം മേനംകുളത്ത് നിന്നു രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ കഴക്കൂട്ടം പോലിസും സിറ്റി ഷാഡോ ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടി. കഴക്കൂട്ടം മേനംകുളം പീറ്റര്‍ ഹൗസില്‍ ഡൊമിനിക് ഡോമി (22) യെയാണ് കഴകൂട്ടം പോലിസ് അറസ്റ്റ് ചെയ്തത്.
ടെക്‌നോപാര്‍ക്കും നിരവധി കോളജുകളും പ്രവര്‍ത്തിക്കുന്ന കഴക്കൂട്ടത്ത് കഞ്ചാവും മയക്കുമരുന്നും വ്യാപകമായി വില്‍പന നടക്കുന്നതായി വിവരം ലഭിച്ച പോലിസ്  വലുതും ചെറുതുമായ നിരവധി കഞ്ചാവ് മയക്കു മരുന്നു കച്ചവടക്കാരെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വിദ്യാര്‍ഥിയായ മിറാജുദീന്‍ ഹാഷിഷ് ഗുളികകളും എല്‍എസ്ഡി സ്റ്റാമ്പുകളുമായി പിടിയിലായത്.
ഡൊമിനികിനെ  ചോദ്യം ചെയ്തതില്‍ ടെക്‌നോപാര്‍ക്ക്, തീരദേശ മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിപണനം ചെയ്തു വരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വാങ്ങി ഇവിടെ ചില്ലറ വില്‍പന നടത്തിയിരുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ കൂടുതല്‍ കഞ്ചാവ് വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടുണ്ട്. ഡിസിപി ജയദേവ്, സൈബര്‍ സിറ്റി സബ് ഡിവിഷന്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ അനില്‍കുമാര്‍, കഴകൂട്ടം സിഐ എസ് അജയ് കുമാര്‍, എസ്‌ഐ സുധീഷ് കുമാര്‍, സിപി മാരായ അരുണ്‍,യശോധരന്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it