malappuram local

രണ്ടത്താണിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ദേശീയപാതയില്‍ 10 മണിക്കൂര്‍ ഗതാഗതം മുടങ്ങി

പുത്തനത്താണി: ദേശീയപാത രണ്ടത്താണിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നു കൊച്ചിയിലേക്ക് പാചക വാതകവുമായിവന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ െ്രെഡവര്‍ക്കും സഹായിക്കും പരിക്കേറ്റു. സേലം സ്വദേശികളായ നല്ല തമ്പി (22), വിഗ് നേഷ്യരന്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാതക ചോര്‍ച്ചയില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ 10 മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ആറു മണിക്കാണ് അപകടം.
എതിരേ വന്ന കാറിനെ വെട്ടിച്ചപ്പോള്‍ ലോറി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ലോറി ഒരു കെട്ടിടത്തിന്റെ മുന്‍വശം തകര്‍ത്താണ് നിന്നത്. വൈദ്യുതി പോസ്റ്റും മരവും അപകടത്തില്‍ മുറിഞ്ഞു വീണു. അപകടം നടന്നയുടനെ പ്രദേശത്തു നിന്നു വീട്ടുകാരെ ഒഴിപ്പിക്കുകയും ദേശീയപാതയില്‍ ഗതാഗതം തടയുകയും ചെയ്തു. വാഹനങ്ങള്‍ എടരിക്കോട് നിന്നു പുത്തനത്താണി വഴിയും കോട്ടക്കലില്‍ നിന്നു കാടാമ്പുഴ വെട്ടിച്ചിറ വഴിയുമാണ് തിരിച്ചു വിട്ടത്. ഐഒസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് നാട്ടുകാരുടെ ആശങ്ക തീര്‍ന്നത്.
വൈകീട്ട് നാലോടെ ടാങ്കര്‍ലോറി ക്രൈന്‍ ഉപയോഗിച്ച് ഉയര്‍ത്തി കൊച്ചിയിലേക്ക് കൊണ്ടുപോയതിനു ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it