Cricket

രഞ്ജി ട്രോഫി: വിദര്‍ഭ-ഡല്‍ഹി ഫൈനല്‍

രഞ്ജി ട്രോഫി: വിദര്‍ഭ-ഡല്‍ഹി ഫൈനല്‍
X
[caption id="attachment_314684" align="alignnone" width="550"] കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹി - വിദര്‍ഭ ഫൈനല്‍. ആവേശകരമായ രണ്ടാം സെമിയില്‍ കര്‍ണാടകയെ അഞ്ച് റണ്‍സിന് വീഴ്ത്തിയാണ് വിദര്‍ഭ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.  198 റണ്‍സ് വിജ യ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ കര്‍ണാടകയുടെ പോരാട്ടം 192 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഏഴ് വിക്കറ്റുകളുമായി കളം നിറഞ്ഞ ആര്‍ എസ് ഗുര്‍ബാനിയുടെ ബൗളിങാണ് കര്‍ണാടകയുടെ നട്ടെല്ലൊടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയ ഗുര്‍ബാനി 12 വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് വേണ്ടി അക്കൗണ്ടിലാക്കിയത്.അവസാന ദിനം ഏഴ് വിക്കറ്റിന് 111 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന കര്‍ണാടക മികച്ച ചെറുത്ത് നില്‍പ്പാണ് കാഴ്ചവച്ചതെങ്കിലും വിദര്‍ഭയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. വാലറ്റത്ത് കര്‍ണാടക നായകന്‍ വിനയ്കുമാറും (36) അഭിമന്യും മിഥുനും (33) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഇരുവരേയും മടക്കി ഗുര്‍ബാനി വിദര്‍ഭയ്ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിക്കുകയായിരുന്നു. എസ് ഗോപാല്‍ (24*) പുറത്താവാതെ നിന്നു. അഞ്ച്  താരങ്ങള്‍ രണ്ടക്കം കാണാതെ കൂടാരം കയറിയതാണ് കര്‍ണാടകയ്ക്ക് തിരിച്ചടിയായത്. അത്യുജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് വിദര്‍ഭ ആദ്യ ഫൈനല്‍ പ്രവേശനം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭയെ 185 റണ്‍സിന് ഓള്‍ ഔട്ടാക്കിയ കര്‍ണാടക മറുപടിയില്‍ 301 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി (153) നേടിയ കരുണ്‍ നായരുടെ ബാറ്റിങാണ് കര്‍ണാടകയ്ക്ക് കരുത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 116 ലീഡ് സ്വന്തമാക്കിയ കര്‍ണാടകയ്ക്ക് മുന്നില്‍ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് പിഴച്ചില്ല. കരുതലോടെ ബാറ്റു വീശീയ വിദര്‍ഭ 81 റണ്‍സടിച്ച ഗണേശ് സതീഷിന്റെയും 49 റണ്‍സ് നേടിയ വാംഖഡെയുടെയും മികവില്‍ 313 റണ്‍സടിച്ച് കര്‍ണാടകക്ക് 198 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിക്കുകയായിരുന്നു. നേരത്തെ ബംഗാളിനെ ഇന്നിങ്‌സിനും 26 റണ്‍സിനും തകര്‍ത്താണ് ഡല്‍ഹി ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം   ബാറ്റ് ചെയ്ത ബംഗാള്‍ 286 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിയില്‍ ഡല്‍ഹി 398 റണ്‍സ് അടിച്ചെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സ് ലീഡ് വഴങ്ങിയ ബംഗാളിന് രണ്ടാം ഇന്നിങ്‌സില്‍ 86 റണ്‍സിന് കൂടാരം കയറേണ്ടി വന്നു.[/caption]
Next Story

RELATED STORIES

Share it