രഞ്ജി ട്രോഫി: മുംബൈ ഫൈനലില്‍

കട്ടക്ക്: മധ്യപ്രദേശിനെ മറികടന്ന് മുന്‍ ചാംപ്യന്‍മാ രായ മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതി ച്ചു. മധ്യപ്രദേശുമായുള്ള രണ്ടാം സെമി സമനിലയി ല്‍ പിരിഞ്ഞെങ്കിലും ഒന്നാമിന്നിങ്‌സില്‍ നേടിയ ലീഡിന്റെ മികവില്‍ മുംബൈ കലാശക്കളിക്കു ടിക്കറ്റെടുക്കുകയായിരുന്നു. മൂന്നു സീസണുകള്‍ക്കു ശേഷമാണ് മുംബൈ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് യോ ഗ്യത നേടുന്നത്.
ഈ മാസം 24നു പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ സൗരാഷ്ട്രയാണ് മുംബൈയുടെ എതിരാളി. 2012-13 സീസണിലെ ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. നേരത്തേ അസമിനെ 10 വിക്കറ്റിനു തകര്‍ത്താണ് സൗരാഷ്ട്ര ഫൈനലില്‍ ഇടംപിടിച്ചത്.
മുംബൈക്കെതിരേ 571 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ മധ്യപ്രദേശ് അഞ്ചു വിക്കറ്റിന് 361 റണ്‍സ് നേടിയതോടെ മല്‍സരം സമനിലയില്‍ പിരിയുകയായിരുന്നു. മധ്യപ്രദേശിനുവേണ്ടി നമാന്‍ ഓജയും (113) ഹര്‍പ്രീത് സിങും (105) സെഞ്ച്വറികള്‍ നേടിയെങ്കിലും ജയത്തിന് അതു മതിയായിരുന്നില്ല. ആദിത്യ ശ്രീവാസ്തവയും (68) മധ്യപ്രദേശ് നിരയില്‍ തിളങ്ങി.
നേരത്തേ മുംബൈയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 371നു മറുപടിയില്‍ മധ്യപ്രദേശ് 227ന് പുറത്താവുകയായിരുന്നു. 144 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച മുംബൈ 426 റണ്‍സിന് പുറത്തായി. സൂര്യകുമാര്‍ യാദവും (115) ക്യാപ്റ്റന്‍ ആദിത്യ താരെയും (109) സെഞ്ച്വറി നേടി.
Next Story

RELATED STORIES

Share it