Cricket

രഞ്ജി ട്രോഫി: കേരളത്തിന് മികച്ച തുടക്കം

രഞ്ജി ട്രോഫി: കേരളത്തിന് മികച്ച തുടക്കം
X

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ കേരളത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് ജാര്‍ഖണ്ഡ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിന് 200 റണ്‍സെടുക്കുന്നതിനിടെ ഒമ്പതുവിക്കറ്റുകള്‍ നഷ്ടമായി. കേരളത്തിനുവേണ്ടി കളിക്കാനിറങ്ങിയ മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയുടെ ബൗളിങ് മികവാണ് ജാര്‍ഖണ്ഡിനെ തകര്‍ത്തത്.
29 ഓവറില്‍ 50 റണ്‍ വിട്ടുകൊടുത്ത് ജലജ് ആറു വിക്കറ്റുകള്‍ നേടി. ഓരോ വിക്കറ്റുവീതം നേടിയ പേസ് ബോളര്‍ സന്ദീപ് വാരിയരും സ്പിന്നര്‍മാരായ കെ മോനിഷും അക്ഷയ് ചന്ദ്രനും മികച്ച പിന്തുണ നല്‍കി. ഒരുഘട്ടത്തില്‍ നാലിനു 48 എന്ന നിലയില്‍ തകര്‍ന്ന ജാര്‍ഖണ്ഡിനെ ഐപിഎല്‍ താരങ്ങളായ സൗരഭ് തീവാരിയും (22) ഇഷാന്‍ കിഷനും (45) ചേര്‍ന്നാണ് കരകയറ്റിയത്. 23 റണ്ണുമായി സണ്ണിഗുപ്തയും ഒരു റണ്ണുമായി സമര്‍ഖാദ്രിയുമാണ് ക്രീസില്‍. മഴയെത്തുടര്‍ന്ന് വൈകി ആരംഭിച്ച മല്‍സരത്തില്‍ 71 ഓവര്‍ മാത്രമാണ് കളി നടന്നത്.
Next Story

RELATED STORIES

Share it