Flash News

രഞ്ജി ട്രോഫി : കേരളം സൗരാഷ്ട്രയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്

രഞ്ജി ട്രോഫി : കേരളം സൗരാഷ്ട്രയെ തകര്‍ത്ത് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്
X
ranji 2 പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണയില്‍ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് സി മല്‍സരത്തില്‍ കേരളം സൗരാഷ്ട്രയെ 45 റണ്‍സിന് പരാജയപ്പെടുത്തി ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തെത്തി. മല്‍സരത്തില്‍ മൊത്തം 11 വിക്കറ്റ് നേടിയ എസ് കെ മോനിഷിനെ മാന്‍ ഓഫ് ദമാച്ച് ആയി തിരഞ്ഞെടുത്തു. ഈ മല്‍സരത്തോടെ സൗരാഷ്ട്രയ്ക്ക് 7 കളികളില്‍ നിന്നും 29 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവും അത്രയും കളികളില്‍ നിന്ന്് കേരളത്തിന് 25 പോയിന്റോടെ രണ്ടാം സ്ഥാനവും നേടാനായി. എസ് കെ മോനിഷ് ഒരു സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറായി. സീസണിലെ 7 മല്‍സരങ്ങളില്‍ നിന്നും 42 വിക്കറ്റാണ് മോനിഷ് നേടിയത്. ഗ്രൂപ്പിലെ അവസാന മല്‍സരം ഹിമാചല്‍ പ്രദേശുമായി കേരളം ഡിസംബര്‍ 1 മുതല്‍ 4 വരെ ഇതേ ഗ്രൗണ്ടില്‍ കളിക്കും.

ranji 1
Next Story

RELATED STORIES

Share it