രഞ്ജി: കേരളം-ഹൈദരാബാദ് മല്‍സരം സമനിലയില്‍

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സമനില. ഗ്രൂപ്പ് സിയില്‍ ഹൈദരാബാദിനോടാണ് കേരളം സമനില വഴങ്ങിയത്. സമനിലയിലായെങ്കിലും ഹൈദരാബാദിനെതിരേ ഒന്നാമിന്നിങ്‌സില്‍ ലഭിച്ച ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മല്‍സരത്തില്‍ നിന്ന് മൂന്നു പോയിന്റ് ലഭിച്ചു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 401ന് മറുപടിയായി ഹൈദരാബാദ് 218 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങിയ ഹൈദരാബാദ് രണ്ടാമിന്നിങ്‌സില്‍ ഏഴിന് 176 റണ്‍സില്‍ നില്‍ക്കേ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it