Cricket

രഞ്ജിയില്‍ ചരിത്രം ഏഴുതുമോ വിദര്‍ഭ? ആധിപത്യം വിദര്‍ഭയ്ക്ക്

രഞ്ജിയില്‍ ചരിത്രം ഏഴുതുമോ വിദര്‍ഭ?  ആധിപത്യം വിദര്‍ഭയ്ക്ക്
X


ഇന്‍ഡോര്‍: കന്നി കിരീടത്തിന്റെ പത്തരമാറ്റില്‍ സംസ്ഥാന ക്രിക്കറ്റിനെ വാഴ്ത്താന്‍ തുനിഞ്ഞിറങ്ങിയ വിദര്‍ഭയ്ക്ക് രഞ്ജി ട്രോഫി ഫൈനലില്‍ ഡല്‍ഹിക്കെതിരേ കൂറ്റന്‍ ലീഡ്. ഡല്‍ഹിയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 295 റണ്‍സിനെതിരേ ഏഴ് വിക്കറ്റിന് 528 എന്ന കൂറ്റന്‍ സ്‌കോറിലാണ് വിദര്‍ഭയിപ്പോള്‍. മൂന്ന് വിക്കറ്റ് ശേഷിക്കേ വിദര്‍ഭയ്ക്ക് 233 റണ്‍സിന്റെ ലീഡുണ്ട്. ഇന്നലെ നാലിന് 206 എന്ന നിലയില്‍ നിന്ന് ബാറ്റിങ് തുടര്‍ന്ന വിദര്‍ഭയ്ക്ക് സ്‌കോര്‍ 237 ല്‍ എത്തിയപ്പോഴേക്കും ആദിത്യ വഖാറെയെ(17) നഷ്ടമായി. പിന്നീട് ഒമ്പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് വഡ്കറുമായി (133*) നല്ല രീതിയില്‍ ബാറ്റുവീശിയിരുന്ന മുന്‍ ദേശീയ താരം വസീം ജാഫറിനെയും(78) നഷ്ടമായി. പിന്നീട്  ആദിത്യ സര്‍വാതെ വഡ്കറിന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഡല്‍ഹി ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ വഡ്കര്‍ തന്റെ കന്നി സെഞ്ച്വറിയും സ്വന്തമാക്കി.  സ്‌കോര്‍ബോര്‍ഡില്‍ 415 തെളിഞ്ഞതിന്റെ അടുത്ത നിമിഷം 169 റണ്‍സിന്റെ പാര്‍ട്ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ഇരുവരില്‍ സര്‍വാതെയെ(79) ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് നിധീഷ് റാണ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് സിദ്ധേഷ് നെറാലിനെ(56*) കൂട്ടുപിടിച്ച വഡ്കര്‍ വിദര്‍ഭയുടെ ലീഡ് ഉയര്‍ത്തി. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 528 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.
Next Story

RELATED STORIES

Share it