kannur local

രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം ദുരിതമെന്ന് ആധാരമെഴുത്തുകാര്‍

കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനം ജനങ്ങള്‍ക്കും ആധാരം എഴുത്തുകാര്‍ക്കും ദുരിതമാകുന്നതായി ആധാരം എഴുത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ആധാരം എഴുത്തുകാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി മാത്രമെ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കൂ എന്ന് സര്‍ക്കാറും വകുപ്പ് മന്ത്രിയും സംഘടന നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം കുടിക്കടവും പകര്‍പ്പും സമയത്തിന് കിട്ടാത്ത അവസ്ഥയാണുള്ളത്. സാധാരണക്കാരാണ് ഏറെ പ്രയാസത്തിലായത്. വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പയെടുക്കാനും മറ്റും പറ്റാത്ത അവസ്ഥയാണ്.
ഒന്നാം തിയ്യതി മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുമെന്ന അറിയിപ്പ് വന്നതോടെ ഡിസംബര്‍ 25മുതല്‍ തന്നെ രജിസ്ട്രാര്‍ ഓഫിസുകളില്‍ കുടിക്കടമടക്കമുള്ള അപേക്ഷകള്‍ സ്വീകരിക്കല്‍ നിര്‍ത്തിയിരുന്നു. വാര്‍ത്തസമ്മേളനത്തില്‍ പി പി വല്‍സലന്‍, എ പുരുഷോത്തമന്‍, എ സജീവന്‍, സി മുഹമ്മദ് റഫീഖ്, സി പി മുഹമ്മദ് മുര്‍ഷിദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it