Flash News

രജനിയുടെ രാഷ്ട്രീയപാര്‍ട്ടി ജൂലൈയില്‍ : സഹോദരന്‍



ബംഗളൂരു: തമിഴ് സിനിമാതാരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ജൂലൈ അവസാനത്തോടെയുണ്ടാവുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്‌വാദ്. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. ഇതിന്റെ ആദ്യപടിയായി രജനി തന്റെ ആരാധകരെയും അഭ്യുദയകാംഷികളെയും സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ നല്ല രാഷ്ട്രീയക്കാര്‍ ഉണ്ടെന്നും എന്നാല്‍, വ്യവസ്ഥ ദുഷിച്ചതാണെന്നും രജനീകാന്ത് നേരത്തേ പറഞ്ഞിരുന്നു. ഈ അവസ്ഥ മാറ്റുന്നതിനായി പോരാട്ടത്തിനു തയ്യാറാവാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ മാസം 15നും 19നും ഇടയില്‍ രജനി തമിഴ്‌നാട്ടിലെ 15 ജില്ലകളിലെ ആരാധകരെ സന്ദര്‍ശിച്ചിരുന്നു. പൊതുജീവിതത്തിലെ അഴിമതി ഇല്ലാതാക്കുകയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ ലക്ഷ്യമെന്നാണ് ഗെയ്ക്‌വാദ് പറഞ്ഞത്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് രജനി മുന്‍ഗണന നല്‍കുന്നത്. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. രജനിയെ തങ്ങളുടെ പാളയത്തോടടുപ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരുകയാണ്.
Next Story

RELATED STORIES

Share it