Cricket

രങ്കണ ഹരാത്ത് എന്ന ശ്രീലങ്കന്‍ തീപ്പൊരി

രങ്കണ ഹരാത്ത് എന്ന ശ്രീലങ്കന്‍ തീപ്പൊരി
X

കൊളംബോ: രങ്കണ ഹരാത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ വജ്രായുധമാണ്. എതിരാളികളുടെ കണക്കുകൂട്ടലുകളെ തന്റെ ഇടം കൈയന്‍ സ്പിന്‍ മാന്ത്രികതകൊണ്ട് നിഷ്പ്രഭമാക്കുന്ന ഹെരാത്തിന്റെ മികവിലാണ് നീണ്ട നാളുകള്‍ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ഒരു അഭിമാന ജയം സ്വന്തമാക്കുന്നത്. 39 വയസിലും ചോരാത്ത പോരാട്ട വീര്യം കാക്കുന്ന ഹരാത്തിന്റെ ബൗളിങ് റെക്കോഡുകളിലേക്ക്.
84 മല്‍സരങ്ങളില്‍ നിന്നാണ് ഹരാത്തിന്റെ 400 വിക്കറ്റ് നേട്ടം. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ (72) ന്യൂസിലന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലി (80), ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ (80) എന്നിവരാണ് ഹരാത്തിനേക്കാള്‍ വേഗത്തില്‍ 400 ടെസ്റ്റ് വിക്കറ്റ് നേടിയ ബൗളര്‍മാര്‍. 400 ടെസ്റ്റ് വിക്കറ്റ് നേടുന്ന 14ാമത്തെ ബൗളറാണ് ഹരാത്ത്.
400 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ ബൗളര്‍ കൂടിയാണ് 39കാരനായ ഹരാത്ത്. റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി 38 വയസില്‍ നേടിയ റെക്കോഡാണ് ഹരാത്ത് തിരുത്തിയത്.
300 വിക്കറ്റില്‍ നിന്ന് 400 വിക്കറ്റുകള്‍ നേടാന്‍ വെറും 15 ടെസ്റ്റ് മല്‍സരങ്ങളാണ് ഹരാത്തിന് വേണ്ടി വന്നത്. ആദ്യ 100 തികയ്ക്കാന്‍ 29 മല്‍സരവും രണ്ടാം 100 നായി 18 ഉും മൂന്നാം നൂറിനായി 22 മല്‍സരങ്ങളുമാണ് ഹരാത്തിന് വേണ്ടി വന്നത്.
ടെസ്റ്റില്‍ 10 വിക്കറ്റ് ഒമ്പത് തവണയാണ് ഹരാത്ത് നേടിയിട്ടുള്ളത്. മുത്തയ്യ മുരളീധരന്‍ (22) ഷെയ്ന്‍ വോണ്‍ (10) എന്നിവരാണ് ഹരാത്തിന് മുന്നില്‍. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ബൗളര്‍ രവിചന്ദ്ര അശ്വിന്റെ അക്കൗണ്ടില്‍ ഏഴ് 10 വിക്കറ്റ് പ്രകടനമാണുള്ളത്.
400 വിക്കറ്റുകളില്‍ 101 വിക്കറ്റുകള്‍ ഹരാത്ത് നേടിയത് പാകിസ്താനെതിരെയായിരുന്നു. പാകിസ്താനെതിരെ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡും ഹരാത്ത് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് പാകിസ്താനെതിരെ 99 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
Next Story

RELATED STORIES

Share it