രഘുറാം രാജനെതിരേ വീണ്ടും സ്വാമിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അദ്ദേഹത്തിനെതിരേ ആറ് ആരോപണങ്ങളാണ് സ്വാമി ഉന്നയിച്ചത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് സ്വാമി പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.
പലിശ നിരക്കു വര്‍ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ നയം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കു ഹാനികരമാണ്. സുരക്ഷിതമല്ലാത്ത ഷിക്കാഗോ സര്‍വകലാശാല ഇ-മെയില്‍ ഐഡി ഉപയോഗിച്ചാണ് അദ്ദേഹം രഹസ്യവും സുപ്രധാനവുമായ വിവരങ്ങള്‍ അയക്കുന്നത്. ബിജെപി സര്‍ക്കാരിനെ രാജന്‍ പരസ്യമായി നിന്ദിക്കുകയും ചെയ്യുന്നതായി സ്വാമി ആരോപിച്ചു.
രണ്ടാഴ്ചയ്ക്കകം പ്രധാനമന്ത്രിക്കയച്ച രണ്ടാമത്തെ കത്തിലാണു സ്വാമി രഘുറാം രാജനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. രാജനെതിരേ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണ്.
രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അദ്ദേഹത്തെ ഉടന്‍ പിരിച്ചുവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 17നു പ്രധാനമന്ത്രിക്കയച്ച കത്തില്‍ രാജന്‍ മാനസികമായി യഥാര്‍ഥ ഇന്ത്യക്കാരനല്ലെന്ന് ആരോപിച്ചിരുന്നു. അതേസമയം രാജനടക്കം ആര്‍ക്കെതിരേയും വ്യക്തിപരമായ പരാമര്‍ശം നടത്തുന്നതിനെ താന്‍ അംഗീകരിക്കില്ലെന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സ്വാമിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണു മന്ത്രി ഇക്കാര്യം പറഞ്ഞത്. റിസര്‍വ് ബാങ്കും സര്‍ക്കാരും തുടര്‍ച്ചയായ ചര്‍ച്ചയിലാണെന്നും ആ ബന്ധം തുടരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it