Flash News

രക്ഷിതാക്കള്‍ക്കു വേണ്ടി സ്ത്രീകള്‍ പ്രണയം വെടിയുന്നത് സര്‍വസാധാരണം: സുപ്രിംകോടതി



ന്യൂഡല്‍ഹി: രക്ഷിതാക്കളുടെ സമ്മതമില്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ പ്രണയം വെടിയുന്നത് രാജ്യത്ത് സര്‍വസാധാരണമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. രക്ഷിതാക്കള്‍ക്കുവേണ്ടി പ്രണയം നഷ്ടപ്പെടുത്തിയശേഷം വീണ്ടും കാമുകന്റെ കൂടെ ഒളിച്ചോടി ആത്മഹത്യചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് നിത്യപ്രതിഭാസമെന്നും കോടതി നിരീക്ഷിച്ചു.2015ല്‍ രാജസ്ഥാനില്‍ 23കാരി ആത്മഹത്യ  ചെയ്ത കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച കേസ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ ജസ്റ്റിസുമാരായ എ കെ സിക്രി, അശോക ഭൂഷന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.വിവാഹത്തിനു തയ്യാറാണെന്ന് പെണ്‍കുട്ടി യുവാവിനു ആദ്യം ഉറപ്പുനല്‍കി. പിന്നീട് ജാതി വ്യത്യാസം പറഞ്ഞുകൊണ്ട് രക്ഷിതാക്കള്‍ വിവാഹത്തിനു അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്നു പെണ്‍കുട്ടി പ്രണയിച്ച യുവാവിനെ രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നു. സംഭവം പരസ്യമായതോടെ ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചു.  ഇരുവരും വിഷം കഴിച്ചുവെങ്കിലും കഴിച്ച വിഷത്തിന്റെ അളവു കുറവായതിനാല്‍ യുവാവ് രക്ഷപ്പെട്ടു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ രക്ഷിക്കാനായി അയല്‍ക്കാരെ വിളിക്കാന്‍ പുറത്തിറങ്ങിയ യുവാവ് തിരികെ എത്തിയപ്പോഴേക്കും യുവതി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.  സംഭവത്തെ തുടര്‍ന്ന് യുവാവിനെ 1995ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. എന്നാല്‍, ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ യുവാവിനെ സുപ്രിംകോടതി വെറുതെവിട്ടു.
Next Story

RELATED STORIES

Share it