thrissur local

രക്ഷിതാക്കളുടെ സ്മരണയില്‍ ആക്ട്‌സിന് ആംബുലന്‍സ് സമര്‍പ്പിച്ചു

തൃശൂര്‍: മരിച്ചുപോയ അച്ഛന്റേയും അമ്മയുടേയും ഓര്‍മയ്ക്കായി ആക്ട്‌സിന് നല്‍കുന്ന ആംബുലന്‍സിന്റെ സമര്‍പ്പണം നടത്തി. തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന പ്രഫ.വിആര്‍ സുബ്രഹ്മണ്യന്റെയും ഭാര്യ തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ.ലക്ഷ്മി സുബ്രഹ്മണ്യന്റെയും മക്കളാണ് തങ്ങളുടെ അച്ഛന്റെയും അമ്മയുടേയും ഓര്‍മയ്ക്കായി ആക്ട്‌സ് തൃശൂര്‍ ബ്രാഞ്ചിന് ആംബുലന്‍സ് നല്‍കിയത്. അമ്മ ഏറെകാലം സേവനമനുഷ്ഠിച്ച തൃശൂര്‍ സെന്റ് മേരീസ് കോളജില്‍വച്ചാണ് ആംബുലന്‍സ് സമര്‍പ്പണം നടത്തിയത്. ഇതോടെ ആക്ട്‌സിന്റെ ആംബുലന്‍സുകളുടെ എണ്ണം 17 ആയി.
തൃശൂര്‍ എസിപി കെപി ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന്‍ലക്ഷ്മി ദമ്പതികളുടെ മകന്‍ വി എസ് രംഗനാഥന്‍ താക്കോല്‍ദാനകര്‍മം നിര്‍വഹിച്ചു. ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍ ആമുഖപ്രഭാഷണം നടത്തി.
തൃശൂര്‍ സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ക്രിസ്‌ലിന്‍ അധ്യക്ഷത വഹിച്ചു. ആക്ട്‌സ് സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, തൃശൂര്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി ഒ ജെന്‍സന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, തൃശൂര്‍ റെയില്‍വേ മാനേജര്‍ ജോസഫ് നൈനാന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ.എം മാധവന്‍കുട്ടി, പ്രഫ.എം മുരളീധരന്‍, ആക്ട്‌സ് വൈസ് പ്രസിഡന്റ് ടിഎ അബൂബക്കര്‍, തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സിഎസ് ധനന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it