wayanad local

രക്ഷിതാക്കളുടെ പങ്കാളിത്തത്തില്‍ വായനാ കാര്‍ഡ് നിര്‍മാണ ശില്‍പശാല

മാനന്തവാടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പഠനപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒഴക്കോടി നാഷനല്‍ എല്‍പി സ്‌കൂളില്‍ ഏകദിന വായനാ കാര്‍ഡ് നിര്‍മാണ ശില്‍പശാല സംഘടിപ്പിച്ചു. മാനന്തവാടി ബിപിഒ കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് കണ്‍സിലര്‍മാരായ വര്‍ഗീസ് ജോര്‍ജ്, പി വി ജോര്‍ജ്, പുഷ്പാ രാജന്‍, ഷൈലാ ജോസ്, സീമന്തിനി സുരേഷ് എന്നിവര്‍ ശില്‍പശാല സന്ദര്‍ശിച്ചു.
പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പഠനം ആയാസരഹിതമാക്കുന്നതിനു വേണ്ടിയുള്ള പഠനോപകരണങ്ങള്‍ പൂര്‍ണമായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നിര്‍മിക്കുകയാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പിടിഎ പ്രസിഡന്റ് സാബു, പ്രധാനാധ്യാപിക കെ കെ ഉഷ,  എം സി ചാക്കോ നേതൃത്വം നല്‍കി. ബിആര്‍സിക്ക് കീഴിലുള്ള ചിത്രകലാധ്യാപകര്‍ അടങ്ങുന്ന അധ്യാപകരുടെ സാങ്കേതിക സഹായത്തോടെയാണ് ശില്‍പശാല നടന്നത്.
Next Story

RELATED STORIES

Share it