kannur local

രക്ഷാബന്ധന്‍ പരിപാടിക്ക് ഹാള്‍ നല്‍കിയില്ല; അക്രമം

ശ്രീകണ്ഠപുരം: രക്ഷാബന്ധ ന്‍ പരിപാടിക്ക് നടുവില്‍ കോട്ടയംതട്ടില്‍ പട്ടികവര്‍ഗ വികസനപദ്ധതി പ്രകാരം നിര്‍മിച്ച കമ്മ്യൂണിറ്റി ഹാള്‍ വിട്ടുനല്‍കിയില്ലെന്നാരോപിച്ച് അക്രമം. ഹാളിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭവനനിര്‍മാണ ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചത്. ഇതിന്റെ ഉദ്ഘാടനം നടന്നിട്ടില്ല. അതിനിടെയാണ് ഒരുവിഭാഗം രക്ഷാബന്ധന്‍ പരിപാടിക്ക് കമ്മ്യൂണിറ്റി ഹാള്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഉദ്ഘാടനം നടക്കാത്തതിനാല്‍ ഹാള്‍ വിട്ടുനല്‍കാന്‍ പറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ പ്രകോപിതരായവര്‍ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. എസ്്‌സി പ്രമോട്ടര്‍ ഷീബ കുടിയാന്‍മല പോലിസില്‍ പരാതി നല്‍കി. എസ്‌ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് പരിശോധന നടത്തി. കോട്ടയംതട്ടിലെ പുതുശ്ശേരി വിഷ്ണുവിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
Next Story

RELATED STORIES

Share it