Flash News

രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലിസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി പോലിസുകാരന്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലിസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി പോലിസുകാരന്‍ മരിച്ചു
X
കൊല്ലം: വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലിസുകാര്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി പൊലീസ് െ്രെഡവര്‍ മരിച്ചു. െ്രെഡവര്‍ വിപിനാണ് മരിച്ചത്‌രണ്ട് പോലിസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. എംസി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു.



ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലീസുകാര്‍ക്കിടിയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പുത്തൂര്‍ എസ്.ഐ വേണു ഗോപാല്‍ ദാസ്, എഴുകോണ്‍ എസ്.ഐ അശോകന്‍ എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ലോറി  നിര്‍ത്താതെ പോയെങ്കിലും പിന്തുടര്‍ന്ന് പിടികൂടി.
Next Story

RELATED STORIES

Share it