kannur local

രക്തദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതി ലോക രക്തദാതാ ദിനാചരണം



കണ്ണൂര്‍:രക്തദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതി ലോക രക്തദാതാ ദിനം ആചരിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള രക്തദാതാ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോളജ് ഓഫ് കൊമേഴ്‌സില്‍ പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെവി സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കോളജ് ചെയര്‍മാന്‍ സി അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വിജയമ്മ നായര്‍, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയാ ഓഫിസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ഓഫിസര്‍ ജോസ് ജോണ്‍, ഡിഎംഒ ഡോ. കെ നാരായണ നായിക്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് സംസാരിച്ചു. ജില്ലാആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ബി ഷഹീദ ബോധവല്‍കരണ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രി രക്തബാങ്കിന്റെയും തലശേരി ജനറല്‍ ആശുപത്രി രക്തബാങ്കിന്റെയും നേതൃത്വത്തില്‍ സന്നദ്ധ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല എന്നിവരുള്‍പ്പെടെ 78 പേര്‍ രക്തം ദാനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ഒന്നാം സ്ഥാനവും ബ്ലഡ് ഡോണേഴ്‌സ് കേരള രണ്ടാം സ്ഥാനവും നേടി. സേവാഭാരതിയും ലൈഫ് ഡോണേഴ്‌സ് കേരളയും മൂന്നാം സ്ഥാനം പങ്കിട്ടു. ജേതാക്കള്‍ക്ക് പി കെ ശ്രീമതി എംപി ഉപഹാരം വിതരണം ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ ക്യാംപ് നടത്തിയ കണ്ണൂര്‍ പോളിടെക്‌നിക്, ഒരു ക്യാംപില്‍ 100 യൂനിറ്റ് രക്തം നല്‍കിയ ഇരിക്കൂര്‍ സിബ്ഗ കോളജ് എന്നിവയെയും ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് എല്ലാദിവസവും നാലോ അഞ്ചോ രക്തദാതാക്കളെ അയച്ച കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്‌സിനെയും ആദരിച്ചു. 16 തവണ എംസിസിയില്‍ പ്ലേറ്റ്‌ലെറ്റ് ദാനം ചെയ്ത മാഹി സ്വദേശി നിഗില്‍ രവീന്ദ്രന്‍, 4 തവണ രക്തദാനം നടത്തിയ മയ്യില്‍ സ്വദേശി അഗസ്ത്യ ദേവി, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് വിദ്യാര്‍ഥി റസിന്‍ എന്നിവര്‍ക്കും ഉപഹാരം നല്‍കി.
Next Story

RELATED STORIES

Share it