thrissur local

രക്തദാതാ ദിനാചരണം : ജില്ലാതല ഉദ്ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിച്ചു



തൃശൂര്‍:ആരോഗ്യവകുപ്പും ബോധി ഇന്ത്യയും സെന്റ് മേരീസ് കോളജും സംയുക്തമായി സംഘടിപ്പിച്ച ലോക രക്തദാതാദിനാചരണം ജില്ലാതല പൊതുസമ്മേളനം സി എന്‍ ജയദേവന്‍ എം.പി  ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ 25 വയസ്സിനുളളില്‍ 26 തവണ രക്തദാനം നടത്തിയ ജിബിന്‍ പഞ്ഞിക്കാരനെയും നടപ്പു വര്‍ഷം 15 രക്തദാന ക്യാംപുകള്‍ നടത്തി 500 യൂനിറ്റ് രക്തം ശേഖരിച്ച ബോധി ഇന്ത്യ മുഖ്യരക്ഷാധികാരി ഫാ.ഡേവീസ് ചിറമേലിനെയും ആദരിച്ചു. യോഗത്തില്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. കോളജില്‍ നടന്ന പെണ്‍കുട്ടികളുടെ രക്തദാന ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ക്യാംപില്‍ 75 പെണ്‍കുട്ടികള്‍ രക്തദാനം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എംഎല്‍റോസി, ആരോഗ്യകേരളം ജില്ലാ മാനേജര്‍ ഡോ.ടി വി സതീശന്‍, ഐഎംഎ രക്ത ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാബു ഡി പാറക്കല്‍, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മാഗി ജോസ്, ബോധി ഇന്ത്യ ജില്ലാ കോ-ഓഡിനേറ്റര്‍ തസ്ലീന, ഡിഎംഒ ഡോ.കെ സുഹിത, ഡിഇഎം ഒ ടോമി ജോണ്‍ സംസാരിച്ചു.മതിലകം: പാപ്പിനിവട്ടം ബാങ്ക് നീതി മെഡിക്കല്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ഹെല്‍ത്ത് ക്ലബ്ബും സയന്‍സ് ക്ലബ്ബും ലോകരക്തദാന ദിനം ആചരിച്ചു. സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയവും രക്തദാന ബോധനവും പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് അഡ്വ.കെ എസ് മുഹമ്മദ് ഷെഫീര്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാദര്‍ റാഫേല്‍ ചിറ്റിലശ്ശേരി മുഖ്യാതിഥിയായിരുന്നു. സ്‌ക്കൂള്‍ പി.ടി.എ.പ്രസിഡന്റ് അനില്‍ കിള്ളികുളങ്ങര അധ്യക്ഷനായി.
Next Story

RELATED STORIES

Share it