Flash News

രക്തത്തില്‍ ഉപ്പുവെള്ളം കലര്‍ത്തി വില്‍പന നടത്തിയവര്‍ പിടിയിലായി

രക്തത്തില്‍ ഉപ്പുവെള്ളം കലര്‍ത്തി വില്‍പന നടത്തിയവര്‍ പിടിയിലായി
X


ഹൈദരാബാദ്: രക്തത്തില്‍ ഉപ്പുവെള്ളം കലര്‍ത്തി വില്‍പ്പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. വീനസ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്ക് ജീവനക്കാരായ ചക്രവര്‍ത്തി, ശ്രാവണ്‍ എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായത്.
ഹൈദരാബാദ് രച്ച്‌കോണ്ടയിലാണ് സംഭവം. വാഹനാപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ നരസിംഹ റെഡ്ഡി എന്നയാള്‍ക്ക് വേണ്ടി വാങ്ങിയ രക്തത്തിലാണ് ഉപ്പുവെള്ളം കലര്‍ന്നതായി കണ്ടെത്തിത്. അപകടത്തില്‍പെട്ട രോഗിക്ക് രക്തം ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തുള്ള വീനസ് ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിനെ സമീപിക്കുകയാിയരുന്നു. ഇവിടെ നിന്നും ബന്ധുക്കള്‍ 3,000 മില്ലിയുടെ രണ്ട് യൂണിറ്റ് ബ്ലഡ് വാങ്ങി നല്‍കി. തുടര്‍ന്ന്, രോഗിയുടെ ശരീരത്തില്‍ രക്തം കയറ്റുന്നതിന് മുന്‍പ് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ ഉപ്പുവെള്ളം കലര്‍ത്തിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് ടീം നടത്തിയ അന്വേഷണത്തിലാണ് വീനസ് ഹോസ്പിറ്റലിലെ  ബ്ലഡ് ബാങ്ക് ജീവനക്കാരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും 7 കുപ്പി ഉപ്പുവെള്ളവും അഞ്ച് പാക്കറ്റ് രക്തവും രേഖകളും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ വഞ്ചന, മനപൂര്‍വമായ നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസവും ഇത്തരത്തില്‍ രക്തത്തില്‍ ഉപ്പുവെള്ളം കലര്‍ത്തിയതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ലാബ് ടെക്‌നീഷ്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it