Pathanamthitta local

രക്തക്കുഴലുകളുടെ സഹായത്തോടെ സുരക്ഷാ സംവിധാനവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

പത്തനംതിട്ട: കൈകളിലെ രക്തക്കുഴലുകളുടെ സഹായത്തോടെയുള്ള നൂതന സുരക്ഷാ സംവിധാനവുമായി മുസ്‌ലിയാര്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. വിരല്‍ അടയാളങ്ങള്‍ക്ക് പകരം കൈപ്പത്തിയിലെ ഞരമ്പുകള്‍ സുരക്ഷാ സംവിധാനത്തിനായി ഉപയോഗിക്കുന്ന രീതിയാണിത്.
വിരലടയാളംപോലെ തന്നെ കൈപ്പത്തിയിലെ രക്തക്കുഴലുകളുടെ മാതൃക വിവിധ തരമാണ്. അതുകൊണ്ടു തന്നെ ഈ രക്തക്കുഴലുകള്‍ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങള്‍ നിലവില്‍ കൊണ്ടുവരാമെന്നാണ് ഈ വിദ്യാര്‍ഥികള്‍ തെളിയിച്ചിരിക്കുന്നത്. ഒരു സാധാരണ കംപ്യൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറയും ഓപണ്‍ സിവി, പൈഥന്‍ പോലെയുള്ള ഏതാനും ചില പ്രോഗ്രാമുകളുടെ സഹായത്തോടെയാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. നാലാംവര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ ഐശ്വര്യ, അഞ്ജു ലക്ഷ്മി, ടടിന്‍സി, വിഷ്ണു, പ്രഫ. ആര്‍ ജയപ്രസാദ്, അധ്യാപകരായ നിഥിയ ഹബീബ്, ലിജേഷ് എല്‍ എന്നിവരുടെ നേതത്വത്തിലാണ് ഈ സംവിധാനം വികസിപ്പിച്ചത്.
Next Story

RELATED STORIES

Share it