രക്തം നല്‍കാന്‍ ഓണ്‍ലൈനില്‍ ലക്ഷത്തിലേറെ പേര്‍

തിരുവനന്തപുരം: രക്തദാനത്തിന് സന്നദ്ധരായ ഒരു ലക്ഷത്തിലേറെപ്പേരുടെ വിവരങ്ങളുമായി ഓണ്‍ലൈന്‍ ഡയറക്ടറി തയാറാവുന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതിയായ ജീവദായിനിയുടെ ഭാഗമായാണ് ഡയറക്ടറി തയാറാവുന്നത്. കഴിഞ്ഞ ആഗസ്ത് 19നാണ് ജീവദായിനി പദ്ധതിക്കു തുടക്കമായത്.
യുവജനക്ഷേമ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട്അപ്പായ മിയര്‍ എന്റര്‍പ്രൈസസാണ് വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കിയത്. നാലു മാസം പിന്നിട്ടപ്പോഴേക്കും രക്തദാതാക്കളുടെ എണ്ണം ലക്ഷം പിന്നിട്ടത് റെക്കോഡാണെന്നും ഇതു പരിശോധിക്കാന്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സിനു കത്തയക്കുമെന്നും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്തം ആവശ്യമുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെയോ മൊബൈ ല്‍ ആപ്ലിക്കേഷനിലൂടെയോ ആവശ്യമുള്ള രക്തഗ്രൂപ്പും ജില്ലയും സമര്‍പ്പിച്ചാല്‍ ഓണ്‍ലൈന്‍ ഡയറക്ടറിയില്‍ നിന്ന് രക്തദാതാക്കളുടെ വിവരങ്ങള്‍ ലഭിക്കും. എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍, സംസ്ഥാന യൂത്ത്ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപുകളില്‍നിന്നു ശേഖരിച്ച രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ പേരുകളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ംംം.ഷലല്മറവമ്യശിശ.ശി എന്ന വെബ്‌സൈറ്റിലൂടെയും ജീവദായിനി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും കൂടുതല്‍ പേര്‍ക്ക് പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ഓണ്‍ലൈന്‍ ഡയറക്ടറി വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം കൂടുതല്‍ രക്തദാന ക്യാംപുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് യുവജനക്ഷേമ ബോര്‍ഡ്. ഓണ്‍ലൈന്‍ ഡയറക്ടറിയുടെ ഔദ്യോഗിക സമര്‍പ്പണം മന്ത്രി കെ ബാബു നിര്‍വഹിക്കും. 12നു വൈകീട്ട് 3ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, വി എസ് ശിവകുമാര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it