Cricket

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടു; സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്

യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടു; സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ നിന്ന് പുറത്ത്
X

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിന് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത്. ഫിറ്റ്‌നെസ് ടെസ്റ്റായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞത്. 23 വയസ്സുകാരന്‍ മലയാളിത്താരം 16.1 എന്ന യോഗ്യതയ്ക്കാവശ്യമായ യോയോ ടെസ്റ്റ് പരിധിയ്ക്കും ഏറെ താഴെ മാത്രമേ സ്‌കോര്‍ ചെയ്തുള്ളുവെന്നാണ് അറിയുന്നത്. ഐപിഎല്ലിന് ശേഷം ശാരീക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പരിശീലനം പുനരാരംഭിക്കാന്‍ കഴിയാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് റിപോര്‍ട്ടുകളുള്ളത്.
Next Story

RELATED STORIES

Share it