kannur local

യോജിക്കാവുന്ന മേഖലകളില്‍ മറ്റ് സംഘടനകളുമായി കൈകോര്‍ക്കും: ജിഫ്‌രി തങ്ങള്‍

തലശ്ശേരി: മുസ്‌ലിം ലോകം പ്രയാസപ്പെടുന്ന കാലഘട്ടത്തില്‍ യോജിക്കാവുന്ന മേഖലകളില്‍ മറ്റു മുസ്‌ലിം സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശതാബ്ദി ആഘോഷ കാംപയിന്റെ ഭാഗമായി തലശ്ശേരിയില്‍ ഉത്തരമേഖലാ ആദര്‍ശ പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിരുദ്ധാഭിപ്രായമുള്ള സംഘടനകളുമായി യോജിച്ചുപ്രവര്‍ത്തിക്കുമ്പോഴും സമസ്തയുടെ ആശയം ആര്‍ക്കുമുന്നിലും പണയംവയ്ക്കില്ല. ഓരോ തീരുമാനവും വളരെ ആലോചിച്ചെടുക്കും. സംഘടനാ നിലപാടില്‍നിന്ന് നേതാക്കളോ പ്രവര്‍ത്തകരോ വ്യതിചലിക്കരുത്.
അല്ലാത്തപക്ഷം, ശക്തമായ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഗതസംഘം ചെയര്‍മാന്‍ പി പി ഉമര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസെടുത്തു.
നാസര്‍ ഫൈസി കൂടത്തായി, കെ ടി ഹംസ മുസ്‌ല്യാര്‍ വയനാട്, എം എം അബ്ദുല്ല ഫൈസി കുടക്, കെ കെ പി അബ്ദുല്ല മുസ്‌ല്യാര്‍, കെ പി മുഹമ്മദ് മുസ്‌ല്യാര്‍, ഇബ്രാഹിം ബാഖവി പൊന്ന്യം സംസാരിച്ചു. സമസ്ത അജയ്യമാണ് സെഷന്‍ കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. എം പി മുസ്തഫല്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, ഷൗക്കത്തലി മട്ടന്നൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it