യോഗ രാഷ്ട്രീയ ആയുധമാക്കരുത്: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ലഖ്‌നോ: യോഗയെ രാഷ്ട്രീയായുധമാക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. സമൂഹത്തിലെ എല്ലാ മത വിഭാഗങ്ങളും യോഗ പ്രോല്‍സാഹിപ്പിക്കണമെന്നും ബോര്‍ഡ് വക്താവ് സജ്ജാദ് നൊമാനി പറഞ്ഞു. ഏതെങ്കിലും വ്യായാമം ആരിലും അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. യോഗയെ ദയ എന്ന നിലയിലാണ് വേവലാതി എന്ന നിലയിലല്ല മനസ്സിലാക്കേണ്ടത്- നൊമാനി പറഞ്ഞു. യോഗയെ സമുദായവുമായി ബന്ധിപ്പിക്കരുതെന്ന് അഖിലേന്ത്യാ ശിയാ വ്യക്തിനിയമ ബോര്‍ഡ് വക്താവ് യാക്കൂബ് അബ്ബാസും പറഞ്ഞു. മതത്തിന്റെ കണ്ണാടിയില്‍ കൂടി യോഗയെ കാണുന്നവര്‍ യഥാര്‍ഥത്തില്‍ മാനവികതയെ മോശം സാഹചര്യത്തില്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ്. യോഗാസനങ്ങളിലെ മന്ത്രോച്ചാരണങ്ങളിലാണ് മുസ്‌ലിംകള്‍ക്ക് എതിര്‍പ്പ്. അല്ലാഹുവിനെ മാത്രമാണ് മുസ്‌ലിംകള്‍ ആരാധിക്കുന്നത് എന്നതില്‍ സംശയമേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it