യോഗ മതാതീതമാവണമെന്ന് ശിവസേന

സഫീര്‍ ഷാബാസ്

മലപ്പുറം: യോഗ തികച്ചും മതാതീതമാവണമെന്ന് കേരള ശിവസേന വനിതാ വിഭാഗം മേധാവി എം കെ രാഗിണി ദേവി. മതേതര ജനാധിപത്യ സമൂഹത്തില്‍ മതാതീത ആത്മീയതയോടെ വേണം യോഗ നിര്‍വഹിക്കേണ്ടതെന്നും പ്രമുഖ യോഗാ പരീശീലകയും അതിന്ദ്രീയ ധ്യാന വിദഗ്ധയും കൂടിയായ അവര്‍ പറഞ്ഞു. രാജ്യാന്തര യോഗാ ദിനത്തില്‍ കീര്‍ത്തനം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച മന്ത്രി കെ കെ ശൈലജയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
യോഗയ്ക്ക് മതപരമായ പ്രാര്‍ഥനകള്‍ അനിവാര്യമല്ല. മതപരമായ മുദ്രകള്‍ ഒന്നുംതന്നെ പാടില്ല. യോഗയെ പൗരാണികവും മതപരവുമായ അര്‍ഥത്തില്‍ അനുഷ്ഠാനപരമായി കാണുന്നത് ആശാസ്യമല്ല. തികച്ചും ശാത്രീയമായ വ്യായാമമുറയാണിത്. നിശബ്ദവും ഏകാഗ്രവും തുറസ്സായതുമായ സ്ഥലത്താണ് യോഗ ചെയ്യേണ്ടത്. ഇതിന്റെ അന്തസ്സത്ത തിരിച്ചറിയാതെ വഴിപാടായാണ് രാജ്യാന്തര യോഗാദിനമാചരിച്ചത്. യോഗയ്ക്ക് കിട്ടുന്ന അമിത പ്രചാരം വാണിജ്യവല്‍ക്കരിക്കുന്ന പ്രവണതയ്ക്ക് ആക്കംകൂടുന്നതായും രാഗിണി ദേവി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it