Flash News

യോഗ മതാതീതം, മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു: പിണറായി

യോഗ മതാതീതം, മതവുമായി ബന്ധിപ്പിക്കാന്‍ ചിലര്‍ശ്രമിക്കുന്നു: പിണറായി
X
pinarayi-vijayan-3

കൊല്ലം: യോഗ മതത്തിന് അതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ എല്ലാ മതങ്ങള്‍ക്കും അതീതമാണ് എന്നും യോഗയെ ആത്മീയതയുമായും മതവുമായും ബന്ധിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും പിണറായി പറഞ്ഞു. യോഗയെ ആരോഗ്യപരിപാലനരീതിയായാണ് കാണേണ്ടത്. ആത്മീയതയുടെ കെട്ടുപാടില്‍ നിന്നും അതിനെ മോചിപ്പിക്കണം. മതത്തിന്റെ കള്ളിയില്‍ യോഗയെ ഉള്‍പ്പെടുത്തരുത് -പിണറായി പറഞ്ഞു. കൊല്ലത്ത് യോഗദിനത്തിന്റ സംസ്ഥാനതല പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

[related]
Next Story

RELATED STORIES

Share it