Flash News

യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു



ലഖ്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായാണ് ആദിത്യനാഥ് അയോധ്യയിലെത്തുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയ ഉടനെയുള്ള സന്ദര്‍ശനം വന്‍ രാഷ്്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി വീണ്ടും അയോധ്യാ പ്രശ്‌നം സജീവമാക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്നലെ ബാബരി മസ്ജിദ് വളപ്പിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ എത്തിയ ആദിത്യനാഥ് അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. അതേസമയം, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനാണ് ഭൂരിപക്ഷം മുസ്‌ലിംകളുടെയും താല്‍പര്യമെന്നും വിവിധസംഘടനകള്‍ക്കും ഇതേ അഭിപ്രായമുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
Next Story

RELATED STORIES

Share it