Flash News

യോഗി ആദിത്യനാഥിനെ ആശുപത്രികളിലേക്ക് ക്ഷണിച്ച് സിപിഎം



തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കേരളത്തിലെ ആശുപത്രികള്‍ സന്ദര്‍ശിക്കാന്‍ സിപിഎമ്മിന്റെ ക്ഷണം. ആശുപത്രികള്‍ കാര്യക്ഷമമായി എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നു കണ്ടുപഠിക്കാന്‍ കേരളത്തിലെ ആശുപത്രികളിലേക്കു വരാന്‍ സിപിഎം ആവശ്യപ്പെട്ടു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിപിഎമ്മിന്റെ ഈ ക്ഷണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കാന്‍ യോഗി ആദിത്യനാഥ് ഇന്നു കണ്ണൂരില്‍ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണു യോഗിയെ കേരളത്തിലെ ആശുപത്രികളുടെ സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ സിപിഎം ക്ഷണിച്ചത്. അടുത്തിടെ യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലെ ബാബാ രാഘവദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 100ലേറെ പിഞ്ചുകുട്ടികള്‍ മരണപ്പെട്ടിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു കുട്ടികളുടെ കൂട്ട മരണത്തിനു കാരണമെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു പരിഹാസ രൂപേണയുള്ള ക്ഷണം.
Next Story

RELATED STORIES

Share it