Flash News

യോഗാ കേന്ദ്രം: എം സ്വരാജ് എംഎല്‍എ നിവേദനം നല്‍കി



തൃപ്പൂണിത്തുറ: ശിവശക്തി യോഗാ സെന്ററിന്റെ മറവില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ കൂടുതല്‍ ഗൗരവമായ അന്വേഷണം നടത്തുന്നതിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. നിലവില്‍ ഉദയംപേരൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണം പര്യാപ്തമല്ലാത്തതിനാലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it