യോഗാസനം നേത്രനാഡികളെ ദോഷകരമായി ബാധിക്കുന്നു

ന്യൂയോര്‍ക്ക്: തല കുത്തിനില്‍ക്കുന്ന യോഗാഭ്യാസം ഗ്ലൂക്കോമ ബാധിച്ച രോഗികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നു പഠനം. ന്യൂയോര്‍ക്കിലെ മൗണ്ട് സൈനയ് കണ്ണാശുപത്രിയിലെ ഭിഷഗ്വരര്‍ ആണ് അധോമുഖ ശവാസനം, ഉത്തരാസനം, ഹലാസനം, വിപരീതാസനം തുടങ്ങിയ വ്യായാമങ്ങള്‍ നേത്രനാഡികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണു കണ്ടുപിടിച്ചത്. നേത്രനാഡികളിലുള്ള സമ്മര്‍ദ്ദമാണ് ഗ്ലൂക്കോമയ്ക്കു കാരണമാവുന്നത്. സമ്മര്‍ദ്ദം കൂടുതലായാല്‍ നേത്രനാഡികള്‍ പൊട്ടുകയും പൂര്‍ണമായ അന്ധത ബാധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോമ രോഗികള്‍ വലിയ ഭാരമുള്ള ജോലികള്‍ ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്.
യോഗാഭ്യാസം ചെയ്യുന്ന രോഗികളെയും അല്ലാത്തവരെയും പഠനവിധേയമാക്കിയപ്പോള്‍ തല താഴ്ത്തുകയും കാലുകള്‍ ഉയര്‍ത്തുകയും ചെയ്യുന്ന ആസനങ്ങള്‍ നേത്രങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നതായി കണ്ടു. കൂടുതല്‍ വ്യാപകമായ ഗവേഷണം വേണമെങ്കിലും ഗ്ലൂക്കോമ രോഗികള്‍ അത്തരം ആസനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഗുണകരമെന്ന് ഡോ. റോബര്‍ട്ട് ഫിച്ചിന്റെ നേതൃത്വത്തിലുള്ള ഭിഷഗ്വരസംഘം പറയുന്നു.
Next Story

RELATED STORIES

Share it