Flash News

യോഗയെ മതപരമായി കാണേണ്ടതില്ല : മുഖ്യമന്ത്രി



തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി കാണേണ്ടതില്ലെന്നും മതേതര ചിന്തയോടെ വേണം യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ട്. മറ്റു ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. യോഗയെ ഹൈജാക്ക് ചെയ്യാന്‍ അനുവദിക്കില്ല. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യവും തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള യോഗ പരിശീലന കൈപുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. മേയര്‍ വി കെ പ്രശാന്ത്, വി എസ് ശിവകുമാര്‍ എംഎല്‍എ, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, എന്‍എച്ച്എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍,  അനിതാ ജേക്കബ് സംസാരിച്ചു.
Next Story

RELATED STORIES

Share it